ഐസ്ക്രീം ചാടി പിടിക്കാൻ ശ്രമം; വൈറലായി ഇന്ത്യൻ സ്ത്രീയുടെ വിഡിയോ

icecream video
SHARE

ആകർഷകമായ രീതിയിലാണ് ടർകിഷ് ഐസ്ക്രീം ആവശ്യക്കാരുടെ കൈകളിലേക്ക് വിൽപനക്കാർ എത്തിക്കുന്നത്. ഐസ്ക്രീം വിളമ്പുന്നതിന് തന്നെ വ്യത്യസ്തതയുണ്ട്. ഐസ്ക്രീം കൊടുക്കാൻ ചെല്ലുന്നതും എന്നാൽ വാങ്ങാൻ ചെല്ലുമ്പോൾ കൊടുക്കാതെ പറ്റിക്കുന്നതുമായ നിരവധി വിഡിയോകൾ സോഷ്യൽ മിഡിയയിൽ വൈറലാകാറുണ്ട്. 

അത്തരത്തിൽ ഐസ്ക്രീം വാങ്ങാനായി നിൽക്കുന്ന ഒരു അമ്മയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ആദ്യമായി ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നവർക്ക് എന്താണ് സംഭവിക്കന്നതെന്ന് പോലും മനസ്സിലാകില്ല. ടർകിഷ് ഐസ്ക്രീം വിൽപനക്കാരന്റെ മുൻപിൽ നിൽക്കുന്ന ഇന്ത്യൻ സ്ത്രീയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. എങ്ങനെയാണ് ആ വിഭവം അയാൾ നൽകാൻ പോകുന്നതെന്നതു സംബന്ധിച്ച് അവർക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. വിൽപനക്കാരൻ സ്ത്രീയുടെ മുൽപിൽ ഐസ്ക്രീം പലതവണ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമായി കറക്കുന്നതും വിഡിയോയിൽ ഉണ്ട്. വാങ്ങാനായി പല രീതിയും സ്ത്രീ നോക്കുന്നുണ്ട്. എന്നാൽ വില്പനക്കാരൻ വിട്ടു കൊടുക്കാൻ തയാറാകുന്നില്ല. അവസാനം സ്ത്രീ ഐസ്ക്രീം കൈക്കലാക്കി.   ക്രിഷിക ലുല്ല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധിയാളുകളാണ് വിഡിയോ കണ്ടത്. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി.

A viral video of Indian Woman goes viral

MORE IN SPOTLIGHT
SHOW MORE