വീല്‍ചെയറിലിരുന്ന് ഷഹാന കുതിച്ചു കയറിയത് സിവില്‍ സര്‍വീസിന്‍റെ പടവുകള്‍; അഭിമാന നേട്ടം

shahana-who-cracked-civil-service-exam
SHARE

ശരീരം അരയ്ക്കു താഴെ തളര്‍ന്ന ഷെറീന്‍ ഷഹാന വീല്‍ച്ചെയറില്‍ ആത്മവിശ്വാസത്തോടെ കുതിച്ചു കയറിയത് സിവില്‍ സര്‍വീസിന്‍റെ പടവുകള്‍. വയനാട് കമ്പളക്കാട് സ്വദേശിയായ ഷെറീന്‍ ഷഹാന പെരിന്തല്‍മണ്ണയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് സിവില്‍ സര്‍വീസ് ഫലം എത്തുന്നത്.

ബിരുദാനന്തരബിരുദ പഠനത്തിനിടെയാണ് ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ വീടിന്‍റെ ടെറസില്‍ നിന്ന് വീണ് ഷെറീന്‍ ഷഹാനക്ക് സാരമായി പരുക്കേറ്റത്. അരയ്ക്കു താഴെ തളര്‍ന്നെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. താമരശേരിയില്‍ വച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഷെറീന്‍. തിരുവനന്തപുരത്തെ അബ്സല്യൂട്ട് ഐഎഎസ് അക്കാദമിയില്‍ രണ്ടു വര്‍ഷം പഠിച്ചതിനൊപ്പം ഒരു വര്‍ഷം അധ്യാപികയുമായി. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയിയുടെ തുടക്കത്തില്‍ അഭിമുഖ പരിശീലനത്തില്‍ ഷെറീന്‍ ഷഹാന ഭാഗമായത് സ്ഥാപനത്തിനും അഭിമാനമായി. 

913 ആം റാങ്കാണ് ഷെറീനക്ക് ലഭിച്ചത്. ഒപ്പം അഭിമുഖ പരിശീലനത്തില്‍ ഭാഗമായ കാജല്‍ രാജുവിന് 910 ആം റാങ്കാണ് ലഭിച്ചത്.

success story of shirin shahana who qualified civil service

MORE IN SPOTLIGHT
SHOW MORE