ഭര്‍ത്താക്കന്മാര്‍ വീട്ടുജോലി ചെയ്യുന്നില്ലേ? നിരീക്ഷിക്കാന്‍ ഭാര്യമാര്‍ക്ക് ആപ്പ്

wife1
പ്രതീകാത്മക ചിത്രം| ഫോട്ടോ: എഎഫ്പി
SHARE

വീട്ടുജോലികളെടുക്കാന്‍ തയ്യാറാവുന്ന ഭര്‍ത്താക്കന്മാര്‍ അധികമുണ്ടോ? ഇല്ലെന്നാവും ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഭക്ഷണം പാചകം ചെയ്യുന്നതും കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ തയ്യാറാക്കുന്നതും ഉള്‍പ്പെടെയുള്ള ജോലികളില്‍ നിന്ന് ഭര്‍ത്താക്കന്മാര്‍ വലിയുന്നു എന്നത് ഭാര്യമാരുടെ പരാതിയാണ്. ജോലിക്ക് പോകണം എന്നതാണ് ഭര്‍ത്താക്കന്മാരില്‍ പലരും ഇവിടെ ആയുധമാക്കുന്നത് എങ്കില്‍ ജോലിയുള്ള പല ഭാര്യമാര്‍ക്കും വീട്ടുജോലികളും ഓഫീസ് വര്‍ക്കും കൈകാര്യം ചെയ്യേണ്ടി വരുന്നു. എന്നാല്‍ ഭര്‍ത്താക്കന്മാര്‍ വീട്ടുജോലികളില്‍ അവരുടെ പങ്ക് നിര്‍വഹിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ഒരു ആപ്പുമായി വരികയാണ് സ്പാനിഷ് സര്‍ക്കാര്‍. 

എത്ര സമയം ഭര്‍ത്താക്കന്മാര്‍ വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നു എന്ന് ട്രാക്ക് ചെയ്യുന്ന ആപ്ലിക്കേഷനാണ് ഇത്. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ സ്വന്തം ചുമലിലേറ്റുന്നതിലൂടെ സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ഈ ആപ്പിലൂടെ സ്പാനിഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കമ്മിറ്റിയിലാണ് സ്പാനിഷ് സെക്രട്ടറി ഈ ആപ്പിനെ കുറിച്ച് അറിയിച്ചത്. 

ഓരോ കുടുംബാംഗവും ചെയ്ത ജോലികള്‍ ഈ ആപ്പില്‍ രേഖപ്പെടുത്താനാവും. അതിലൂടെ ഓരോരുത്തരും എത്ര സമയം ഏതെല്ലാം ജോലികള്‍ ചെയ്തെന്ന് മനസിലാക്കാം. ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ക്കും പുറമെ കുട്ടികളുടെ ചെറിയ പങ്കാളിത്തങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാവും. 

MORE IN SPOTLIGHT
SHOW MORE