കല്യാണദിനം വരന്‍ മുങ്ങി; 20 കി.മീ സഞ്ചരിച്ച് തേടിപ്പിടിച്ച് വധു; പിടിച്ചുകെട്ടി വിവാഹം

wedding-viral
SHARE

വിവാഹത്തിനെത്താതെ മുങ്ങിയ വരനെ തേടി 20 കിലോമീറ്ററാണ് വധു സഞ്ചരിച്ചത്. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹവസ്ത്രത്തിൽ തന്നെയാണ് വധു വരനെ തേടിയിറങ്ങിയത്. 

രണ്ടര വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഞായറാഴ്ച ഭൂതേശ്വർ നാഥ് അമ്പലത്തിൽ വച്ചാണ് വിവാഹം തീരുമാനിച്ചത്. വരൻ വിവാഹപ്പന്തലിലെത്താൻ വൈകിയതിനെ തുടർന്ന് വധു വരനെ ഫോൺ വിളിച്ചു. എന്നാൽ വിവാഹത്തിൽ നിന്ന് മുങ്ങാനാണ് യുവാവ് ശ്രമിക്കുന്നതെന്ന് യുവതിക്ക് മനസ്സിലായി. ഇതിനു പിന്നാലെയാണ് വധു വരനെ തേടിയിറങ്ങിയത്. 20 കിലോമീറ്റർ സഞ്ചരിച്ച് ബസ് കയറാൻ നിൽക്കുകയായിരുന്ന യുവാവിനെ പിടികൂടി മണ്ഡപത്തിലെത്തി. ശേഷം ഇവരുടെ വിവാഹം നടക്കുകയും ചെയ്തു.

MORE IN SPOTLIGHT
SHOW MORE