സതി അനുഷ്ടിക്കാന്‍ നിർബന്ധിച്ചു; പുഴയിൽ ചാടി യുവതിയുടെ ആത്മഹത്യ

deadbody
SHARE

സതി അനുഷ്ടിക്കാന്‍ ഭര്‍തൃവീട്ടുകാരുടെ നിർബന്ധം. ഒടുവിൽ പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് സംഭവം. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായും എൻജനീയറുമായ സംഗീത ലഖ്‌റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്.

2022 ഫെബ്രുവരി 10 നാണ് സംഗീതയുടെ ഭർത്താവ് അപകടത്തിൽ മരണപ്പെടുന്നത്. ഭർത്താവിന്റെ മരണശേഷം ഭർതൃവീട്ടിൽ നിന്ന് യുവതി  നേരിട്ട ദുരനുഭവം വിവരിക്കുന്ന ഒരു കുറിപ്പും കണ്ടെടുത്തു. വീട്ടുകാരുടെ സമ്മർദ്ദം താങ്ങാൻ സാധിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കണ്ടെത്തിയ കുറിപ്പിൽ യുവതി വിവരിച്ചിട്ടുണ്ട്. 

മകളുടെ ഭര്‍തൃമാതാവും കുടുംബത്തിലെ മറ്റ് നാല് പേരും ചേര്‍ന്ന് സംഗീതയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് യുവതിയുടെ പിതാവ് രമേഷ് സബര്‍മതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭർത്താവിന്റെ മരണശേഷം മകൾ വിഷാദത്തിലായിരുന്നുവെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.  ഭര്‍ത്താവിന്റെ മരണത്തെ തുടർന്നുണ്ടായ പരിഹാസങ്ങളിൽ നിന്നും അവഹേളനങ്ങളിൽ നിന്നും രക്ഷപ്പെടാൻ മകൾ തിരികെ സ്വന്തം വീട്ടിലെത്തിയിരുന്നു. 

മെയ് 10നാണ് യുവതിയെ കാണാതാകുന്നത്. അടുത്ത ദിവസം മൃതദേഹം നദിയിൽ നിന്ന് ലഭിച്ചു. ആത്മഹത്യയെക്കുറിച്ച് യുവതി സഹോദരന് ശബ്ദ സന്ദേശവും മെസേജും അ‌യച്ചിരുന്നു. കടുത്ത തീരുമാനം എടുക്കുന്നതിൽ തന്നോട് ക്ഷമിക്കണമെന്നും യുവതി സന്ദേശത്തിൽ പറയുന്നുണ്ട്. നല്ല വ്യക്തിയാണെന്ന് തെളിയിക്കാനാണ് ഭർതൃമാതാവും ബന്ധുക്കളും തന്നെ സതി അനുഷ്ടിക്കാൻ നിർബന്ധിച്ചതെന്നാണ് യുവതി  ഡയറിയിൽ എ​ഴുതിയിരിക്കുന്നത്.

Woman Commit Suicide After being forced to become Sati

MORE IN SPOTLIGHT
SHOW MORE