ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു

LONG NOSE
SHARE

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോർഡ് നേടിയ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു. 75 വയസ്സായിരുന്നു. ടർക്കിഷ് പൗരനായ ഒസ്യുരെക്കിന്റെ മരണവിവരം ഗിന്നസ് വേൾഡ് റെക്കോർഡ്സ് തന്നെയാണ് വെബ്സൈറ്റിലൂടെ അറിയിച്ചത്. മരണത്തിൽ ദുഃഖമുണ്ടെന്നും വേൾഡ് റെക്കോർഡ്സ് പറഞ്ഞു. 

ഹൃദയാഘാതം അനുഭവപ്പെട്ട മെഹ്‌മെത് ഒസ്യുരെക്കിന്  ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ ഒസ്യുരെക് അന്തരിച്ചു. ജന്മനാടായ ആർട്‌വിനിലാണ് അന്ത്യകർമങ്ങൾ നടന്നത്. 

2021 നവംബറിലാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ അദ്ദേഹത്തിന് റെക്കോർഡ് നൽക്കുന്നത്. ഒസ്യൂരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് വലിപ്പമുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന ഒരു പുരുഷന്റെ ഏറ്റവും നീളം കൂടിയ മൂക്ക് എന്ന ബഹുമതിക്ക് മുമ്പും രണ്ടു തവണ ഒസ്യൂരെക് അർഹനായിരുന്നു. 2001ലാണ് ആദ്യ ഗിന്നസ് വേൾഡ് റെക്കോർഡ് തേടിയെത്തുന്നത്. തുടർന്ന് 2010ൽ ഇറ്റലിയിലെ 'ലോ ഷോ ഡീ റെക്കോർഡി'നും  അർഹനായിരുന്നു.

Mehmet Ozyurek, Man With World's Longest Nose,passed away

MORE IN SPOTLIGHT
SHOW MORE