തെറ്റായ മെസേജ് അയച്ചോ?; ഡിലിറ്റ് ചെയ്യാതെ തന്നെ തിരുത്താം; പുത്തൻ ഫീച്ചറുമായി വാട്സാപ്

whatsapp (2)
SHARE

അറിയാതെ തെറ്റായ മെസേജുകൾ അയയ്ക്കുന്നത് സ്വഭാവികമാണ്. മെസേജ് അയച്ചു കഴിഞ്ഞാൽ അയച്ച വ്യക്തി കാണുന്നതിന് മുൻപ് ഡിലിറ്റ് ചെയ്യുക എന്നത് മാത്രമാണ് ഒരു പ്രതിവിധി. എന്നാൽ ഇനി മുതൽ അങ്ങനെ ഡിലിറ്റ് ചെയ്യേണ്ടതില്ല. അബദ്ധത്തിൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കെല്ലാം എഡിറ്റ് ബട്ടൺ ഫീച്ചർ ലഭ്യമാകും. 

വാട്സാപ് പലതരം ഫീച്ചറുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാറുണ്ട്.  സ്വകാര്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചറാണ് ഏറ്റവും ഒടുവിലായി അവതരിപ്പിച്ചത്. തൊട്ടു പിന്നാലെയാണ് എഡിറ്റ് ബട്ടണും ഉൾപ്പെടുത്തിയിരിക്കുന്നത്. അയച്ച മെസേജുകളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ മെസേജ് അയച്ച്  15 മിനിറ്റ് വരെ സമയമുണ്ട്. 15 മിനിറ്റിനുള്ളിൽ തന്നെ എഡിറ്റ് ചെയ്യാവുന്നതാണ്. ഡിലിറ്റ് ചെയ്യാതെ തന്നെ നമുക്ക് അക്ഷര തെറ്റുകൾ തിരുത്താം.15 മിനിറ്റ് കഴി‍ഞ്ഞതിന് ശേഷം മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. അത്തരം മെസേജുകൾ ഡിലീറ്റ് ചെയ്യേണ്ടിവരും.

പുതിയ എഡിറ്റ് ബട്ടൺ വന്നതോടെ മെസേജുകളിലെ അക്ഷരത്തെറ്റുകൾ പൂർണമായും ഒഴിവാക്കാന്‍ സാധിക്കും. അക്ഷര തെറ്റുകൾ തിരുത്തുകയോ മെസേജിലേക്ക് കൂടുതൽ വാക്കുകൾ ചേർക്കുകയോ ചെയ്യാം.

അയച്ച മെസേജ് എങ്ങനെ എഡിറ്റ് ചെയ്യാം?

എഡിറ്റ് ചെയ്യേണ്ട മെസേജ് കുറച്ചുനേരം ടാപ്പുചെയ്‌ത് പിടിക്കുക

ശേഷം, മെനുവിൽ നിന്ന് 'എഡിറ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുക

How to edit Whatsapp Messages after sending

MORE IN SPOTLIGHT
SHOW MORE