ജീവനോടെ മയിലിന്റെ തൂവലുകള്‍ പിഴുതെടുത്ത് യുവാവ്; അതിക്രൂരം; വിഡിയോ

peacock
SHARE

മയിലിനെ പിടിച്ച് ജീവനോടെ അതിന്റെ തൂവലുകള്‍ പിഴുതെടുക്കുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നു. മധ്യപ്രദേശിലെ കട്നി ജില്ലക്കാരനായ യുവാവാണ് വിഡിയോയിലുള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. 

അതിക്രൂരമായി ജീവനോടെ തന്നെ മയിലിന്റെ തൂവലുകള്‍ യുവാവ് പറിച്ചെടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇയാള്‍ക്കൊപ്പം ഒരു യുവതിയേയും വിഡിയോയില്‍ കാണാം. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ അവരുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് വിഡിയോ പുറത്തുവിട്ടതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഗൗരവ് ശര്‍മ വ്യക്തമാക്കി.

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

Man Brutally Plucking Feathers of a Peacock; Video Goes Viral on social media

MORE IN SPOTLIGHT
SHOW MORE