55 അടി ഉയരം; ചെലവ് ഒരു കോടി; സീതാരാമ സ്വാമി ക്ഷേത്രത്തില്‍ ഹനുമാന്‍ പ്രതിമ

hanuma statue
SHARE

ഒറ്റക്കല്ലില്‍ തീര്‍ത്ത 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ തൃശൂര്‍ പൂങ്കുന്നത്ത് ഈ മാസം അവസാനത്തോടെ അനാഛാദനം ചെയ്യും. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച പ്രതിമക്ക് ഒരു കോടിക്ക് മുകളിലാണ് ചെലവ്.

ഒറ്റക്കല്ലില്‍ തീര്‍ത്ത ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയാണ് തൃശൂര്‍ പൂങ്കുന്നം സീതാരാമ സ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. ക്ഷേത്രത്തിലെ കുംഭാഭിഷേകത്തോട് അനുബന്ധിച്ചായിരുന്നു പ്രതിമ സ്ഥാപിച്ചത്.  55 അടിയാണ് പ്രതിമയുടെ ഉയരം. ആന്ധ്രാപ്രദേശിലെ അല്ലഗ‍ഡയില്‍ നിന്നാണ് പ്രതിമ നിര്‍മിച്ചത്. കഴിഞ്ഞ പതിനൊന്നിന് പ്രതിമ തൃശൂരിലെത്തിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിന് അഭിമുഖമായി പ്രതിമ സ്ഥാപിച്ചു.

വലത് കൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയില്‍ ഗദ പിടിച്ച് നില്‍ക്കുന്ന രീതിയിലാണ് പ്രതിമ നിര്‍മിച്ചത്. നാല്‍പതിലധികം ശില്‍പികള്‍ നാലു മാസം കൊണ്ടാണ് പ്രതിമയുടെ പണി തീര്‍ത്തത്.

ഒരു കോടിക്ക് മുകളിലാണ് പ്രതിമയുടെ ചിലവ്. ഈ മാസം അവസാനം അനാഛാദന ചടങ്ങ് നടക്കും. പൂങ്കുന്നത്തെ ഭക്തരുടെ ചിരകാല സ്വപാനമാണ് പൂവണിയാനിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE