‌‌'ഒരിക്കൽ കൂടി.. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല'; ഹൃദയഭേദകമായ നിമിഷം

ഇന്നസെന്‍റിന്‍റെ മരണത്തില്‍ ഹൃദയഭേദകമായ പോസ്റ്റ് പങ്കുവെച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ്. അന്തരിച്ച ഇന്നസെന്‍റിന്‍റെ ശരീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയ്ക്ക് ഒപ്പമാണ് കുറിപ്പ്. 

'ഒരിക്കൽ കൂടി.. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും'–ആലപ്പി അഷ്റഫ് കുറിച്ചു. 

അതേസമയം, അന്തരിച്ച നടൻ ഇന്നസന്റിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും ആരംഭിച്ചു. ജന്മനാടായ ഇരിങ്ങാലക്കുടയിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. രാവിലെ 8 മണിയോടെയാണ് ഇന്നസന്റിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവന്നത്. പതിനൊന്നര വരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയത്.