92–ാം വയസില്‍ റൂപർട് മർഡോകിന് അഞ്ചാം വിവാഹം; വധു 66കാരി

Rupert-Murdoch
SHARE

മാധ്യമരാജാവും 92 വയസ്സുകാരനുമായ റൂപർട് മർഡോക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. അറുപത്തിയാറുകാരി ആൻ ലെസ്‌ലി സ്മിത്താണു വധു. വിവാഹനിശ്ചയം കഴിഞ്ഞു. മുൻ പൊലീസ് ചാപ്ലിനാണ് ആൻ. വ്യവസായിയായിരുന്ന ഭർത്താവ് 2008 ൽ മരിച്ചു. കഴിഞ്ഞ വർഷമാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മർഡോക് വേർപിരിഞ്ഞത്. 

എയർഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ. 1966 ൽ ഇരുവരും പിരിഞ്ഞു. ഇതിൽ ഒരു മകളുണ്ട്. പിന്നീട് സ്കോട്ടിഷ് പത്രപ്രവർത്തക അന്ന മാനെ വിവാഹം ചെയ്തു. 1999 ൽ പിരിഞ്ഞു. ഇതിൽ 3 മക്കളുണ്ട്. ബിസിനസ് രംഗത്തുള്ള വെൻഡി ഡാങ്ങാണ് മൂന്നാം ഭാര്യ. 2014 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ 2 കുട്ടികളുണ്ട്. ഫോക്സ് ന്യൂസ് ചാനലും വാൾസ്ട്രീറ്റ് ജേണലുമുൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോർപറേഷന്റെ ചെയർമാനാണ് മർഡോക്.

Rupert Murdoch set to marry for the fifth time at the age of 92

MORE IN SPOTLIGHT
SHOW MORE