മണ്ണില്ലാതെയും ഇനി കൃഷി ചെയ്യാം; ലാഭം കൊയ്യാന്‍ ഒരുകൂട്ടം യുവാക്കള്‍

മണ്ണില്ലാതെയും ഇനി കൃഷി ചെയ്യാം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത  ഹൈഡ്രോപോണിക്സ് കൃഷിയിലൂടെ ലാഭം കൊയ്യാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരത്തെ ഒരുകൂട്ടം യുവാക്കള്‍.  പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന  ഫാമിലെ നേര്‍കാഴ്ചകളിലേക്ക് 

ഏത് കാലവസ്ഥയിലും ഇവിടെയിനി കൃഷിയിറക്കം .മണ്ണില്‍ വിളയുന്ന വിളകളെക്കാള്‍ വേഗത്തിലാവും  വിളവെടുപ്പ്.  ചകിരിച്ചോറില്‍ വിത്ത് പാകി വെള്ളവും വളവും ആവശ്യാനുസരണം നല്‍കുന്ന  കൃഷിരീതിയാണിത്. പണിയെടുക്കാന്‍ സാങ്കേതിക വിദ്യ മാത്രം മതി.  പേരൂര്‍ക്കട സ്വദേശി തന്‍വീര്‍   ചെറിയ തോതില്‍ തുടങ്ങിയ കൃഷി വന്‍ വിജയമായതോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ ഫാം തുടങ്ങാന്‍ തീരുമാനിച്ചത്

കാലവസ്ഥ വ്യതിയാനവും, മണ്ണ് മലിനീകരണവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹൈഡ്രോപോണിക്സ് കൃഷി ആശ്വാസമാകും. മറ്റുജില്ലകളിലേക്കും ഫാമുകള്‍ വികസിപ്പിച്ച് താല്‍പര്യമുള്ളവര്‍ക്ക് ഹൈടെക് കൃഷിരീതികളില്‍ പരിശീലനം നല്‍കാനുള്ള  ഒരുക്കത്തിലാണിവര്‍.