കൈലാസയുമായി 30 യുഎസ് നഗരങ്ങള്‍ക്ക് കരാര്‍; തട്ടിപ്പ് പുറത്തായപ്പോള്‍ പിന്‍മാറ്റം: റിപ്പോര്‍ട്ട്

nithyananda-kailasa
SHARE

ആൾദൈവം നിത്യാനന്ദയുടെ സാങ്കൽപിക രാജ്യം 'കൈലാസ'യുമായി 30ഓളം യു.എസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് വിവരം. ഫ്‌ളോറിഡ മുതൽ റിച്ച്‌മോണ്ട്, വിർജീനിയ, ഒഹിയോ ഉൾപ്പെടെയുള്ള നഗരങ്ങൾ കൂട്ടത്തിലുണ്ട്. ദ്വീപ് രാജ്യമാണെന്ന് അവകാശപ്പെട്ട് കബളിപ്പിച്ചാണ് ഈ നഗരങ്ങളിൽനിന്ന് നിത്യാനന്ദ കരാർ വാങ്ങിയതെന്നാണ് റിപ്പോർട്ട്. യു.എസ് മാധ്യമമായ 'ഫോക്‌സ് ന്യൂസ്' വാര്‍ത്ത പുറത്ത് വിട്ടു.

ന്യൂജഴ്‌സിയിലെ നെവാർക്ക് കഴിഞ്ഞ ദിവസം കൈലാസയുമായുള്ള 'സഹോദര നഗര' കരാർ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാങ്കൽപികരാജ്യവുമായി കരാർബന്ധമുള്ള മറ്റു നഗരങ്ങളുടെയും പട്ടിക പുറത്തുവന്നത്. കഴിഞ്ഞ ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് കൈലാസയുമായി നഗര ഭരണകൂടം കരാറിൽ ഒപ്പുവച്ചിരുന്നത്.

കരാറിൽ ഒപ്പുവച്ച ശേഷമാണ് കൈലാസയെക്കുറിച്ചുള്ള ദുരൂഹമായ വിവരങ്ങൾ അറിയുന്നതെന്ന് നെവാർക്ക് വാർത്താ വിനിമയ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസൻ ഗരോഫാലോ പ്രതികരിച്ചു. ഉടൻ തന്നെ നടപടി സ്വീകരിക്കുകയും കരാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള ആ കരാർ അസാധുവാണ്. എന്നാൽ, തുടർന്നും വിവിധ സാംസ്‌കാരിക പരിസരങ്ങളിലുള്ളവരുമായി പരസ്പര സഹകരണം തുടരുമെന്നും ഗരോഫാലോ കൂട്ടിച്ചേർത്തു.

MORE IN SPOTLIGHT
SHOW MORE