
ഇരയെ പിടിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ പലപ്പോഴായി ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. അങ്ങനെയൊരു വിഡിയോയാണ് ഇപ്പോള്‍ വരുന്നതും. ഇത് ചിലര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ് എങ്കില്‍ മറ്റ് ചിലര്‍ക്ക് ഭയപ്പെടുത്തുന്നതാണ്...
ഉടുമ്പും പെരുമ്പാമ്പും തമ്മിലാണ് പോരാട്ടം. കാര്‍പെറ്റ് പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ടതാണ് പാമ്പ്. പാമ്പ് ചുറ്റിവരിഞ്ഞ് ആക്രമിക്കുമ്പോഴും വിട്ടുകൊടുക്കാന്‍ ഉടുമ്പ് തയ്യാറല്ല. ഒടുവില്‍ പാമ്പിന് മേല്‍ ജയം നേടുന്നത് ഉടുമ്പ് തന്നെ...
വൈല്‍ഡ് ലൈഫ് റോ എന്ന ട്വിറ്റര്‍ പേജാണ് വിഡിയോ പങ്കുവെച്ചത്. മൂര്‍ച്ചയേറിയ കാല്‍നഖം ഉപയോഗിച്ചാണ് പെരുമ്പാമ്പിനെ ഉടുമ്പ് തോല്‍പ്പിക്കുന്നത്. വിഡിയോ ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.