നെടുങ്കണ്ടം ടു ആലുവ; ആംബുലൻസ് എത്തിയത് 90 മിനിറ്റുകൊണ്ട്; താണ്ടിയത് 125 കിലോമീറ്റർ

ambulance
SHARE

ഗുരുതരമായി പരുക്കേറ്റയാളെ ഇടുക്കി നെടുങ്കണ്ടത്തു നിന്നു ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചത് 90 മിനിറ്റു കൊണ്ട്. രോഗിയുമായെത്തിയ ആംബുലൻസ് ഡ്രൈവർക്കു നാടിന്റെ ആദരം. നെടുങ്കണ്ടം അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ ആംബുലൻസ് ഡ്രൈവർ വിനോദ് മുരുകൻ പിള്ളയാണ് 125 കിലോമീറ്റർ ദൂരം 90 മിനിറ്റു കൊണ്ട് ഓടിച്ചത്.

മരം വീണു ഗുരുതരമായി പരുക്കേറ്റ മൈനർ സിറ്റി സ്വദേശി കുറ്റി കിഴക്കേതിൽ ജോസിനെയാണു വിനോദ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3നു നെടുങ്കണ്ടത്തു നിന്നു രോഗിയുമായി പുറപ്പെട്ട ആംബുലൻസ് 4.30നു രാജഗിരി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തി. തടി വീണതിനെത്തുടർന്നു കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ജോസിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നു നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ഈ സാഹചര്യം വ്യക്തമാക്കി വിനോദ് ആംബുലൻസ് ഡ്രൈവർമാരുടെ വാട്സാപ് കൂട്ടായ്മയിൽ സന്ദേശമയച്ചു.

തുടർന്ന് അടിമാലി, കോതമംഗലം, പെരുമ്പാവൂർ തുടങ്ങിയ പ്രധാന ടൗണുകളിൽ ഡ്രൈവർമാർ ഈ ആംബുലൻസിനു കടന്നുപോകാനുള്ള സൗകര്യം ഒരുക്കിനൽകി. ആംബുലൻസിനു സാധാരണ രണ്ടേകാൽ മണിക്കൂർ കൊണ്ട് എത്തേണ്ട സമയത്താണു വിനോദ് ഒന്നര മണിക്കൂർ കൊണ്ടു രോഗിയെ എത്തിച്ചത്. രോഗിക്ക് ഉടൻ തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

MORE IN SPOTLIGHT
SHOW MORE