ഫാദര്‍ ഇന്‍ ലോ ഗുണ്ടായിസത്തെപ്പറ്റി പറയും; വി.ഡി പുസ്തകത്തെക്കുറിച്ചും’: കുറിപ്പ്

ഫാദര്‍ ഇന്‍ലോയ്ക്കും, സണ്‍ ഇന്‍ലോയ്ക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിൽ. വി.ഡി.സതീശനെതിരെയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിമര്‍ശനങ്ങളെ പരിഹസിച്ചായിരുന്നു രാഹുലിന്‍റെ  ഫെയ്സ്ബുക്ക് പോസ്റ്റ്. ഫാദര്‍ ഇന്‍ലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോള്‍ വി.ഡി പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയും. സോ അസൂയ തുടരുകയെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 

രാഹുലിന്‍റെ കുറിപ്പ്: ഫാദർ ഇൻലോയ്ക്കും, സൺ ഇൻലോയ്ക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്.ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ, നിങ്ങളുടെ പ്രതിരോധം ഭേദിക്കുന്ന പ്രസംഗം, സഭയിലെ ചടുലമായ സമര ഏകോപനങ്ങൾ, സഭയ്ക്ക് പുറത്ത് ജനപക്ഷ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തുന്ന തുടർ പ്രവർത്തനങ്ങൾ .അങ്ങനെ നിങ്ങൾക്ക് അസൂയപ്പെടാൻ എണ്ണിയാലൊതുങ്ങാത്ത കാരണങ്ങൾ ഉണ്ട്. ഫാദർ ഇൻലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോൾ VD പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയും.സോ അസൂയ തുടരുക.