
മലയാള മനോരമ ദിനപത്രം ഒരുക്കിയ നാട്ടു നാട്ടു സ്റ്റെപ് മാപ്പിന്‍റെ ഇൻഫോ ഗ്രാഫിക് അവതരണത്തിന് പിന്നാലെ .ചായ അടിക്കാനുള്ള സ്റ്റെപ്പുകളുമായി രംഗത്ത് വന്നിരിക്കുകയാണ് മിൽമ. ഇതാ മിൽമ ചായ അടിക്കാനുള്ള സ്റ്റെപ്പുകൾ എന്ന പേരിലാണ് ചായ സ്റ്റെപ്പ് ഇറക്കിയിരിക്കുന്നത്. ഇടത് കൈയ്യിലെ ഗ്ലാസ് ഉയര്‍ത്തി വലത് കൈയ്യിലെ കപ്പ് താഴ്ത്തി ഒരു കാല്‍ മുന്നിലേയ്ക്ക് വച്ച് വലത് കൈ ഉയര്‍ത്തി ചായയടി.. അങ്ങനെ പോകുന്ന ചായ സ്റ്റെപ്പ്. ഓസ്കാറിന് പിന്നാലെ നാട്ടു നാട്ടു തരംഗമായതോടെയാണ് ഡാന്‍സ് സ്റ്റെപ്പ് വൈറലായത്.