പൊറോട്ട കഴിച്ചാൽ കാൻസർ വരുമോ?; ഭക്ഷണരീതിയും സാഹചര്യങ്ങളും

കാൻസർ വരുത്തുന്ന സാഹചര്യങ്ങളെക്കുറിച്ച് എന്നും ആശങ്കയാണ്. ഭക്ഷണരീതികളെക്കുറിച്ചും ലൈഫ്സ്റ്റൈലിനെക്കുറിച്ചുമെല്ലാം എന്നും സംശയമാണ് .ഏതൊക്കെ സാഹചര്യങ്ങൾ നമ്മളെ രോഗബാധിതരാക്കുമെന്നതെല്ലാം പലപ്പോഴും ചർച്ചയാവാറുണ്ട്. സിഗരറ്റ് പാക്കറ്റിനു പുറത്തെല്ലാം കാൻസറിന് കാരണമാകുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും മറ്റു പല വസ്തുക്കളിലും അത്തരം മുന്നറിയിപ്പുകളോ ജാഗ്രതാ നിർദേശമോ ഉണ്ടാവാറില്ല. യഥാർത്ഥത്തിൽ വളരെ വിശ്വാസത്തോടെ കഴിക്കാനാവുന്ന ഭക്ഷണപദാർത്ഥങ്ങളെന്തെല്ലാമാണ് എന്ന കാര്യത്തിലും യാതൊരു നിശ്ചയവുമില്ല. 

ജങ്ക്ഫൂഡ്സ് ഒരുപാട് കഴിക്കുന്നത് പലവിധ രോഗങ്ങൾക്ക് കാരണമാവാറുണ്ട്. മനോരമന്യൂസിന്റെ കേരള കാൻ ഏഴാംപതിപ്പ് വേദിയിലും അത്തരം സംശയങ്ങളുയർന്നു വന്നു.  പൊറോട്ട കഴിച്ചാൽ കാൻസർ വരുമോ എന്നൊരു സംശയം പൊതുവെ നിലവിലുണ്ടെന്ന് നടി നവ്യാനായർ. പൊറോട്ടയും ബീഫും എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട ആഹാരമാണ്. അത്തരത്തിൽ ആഹാരത്തിന്റെ കാര്യത്തിലുള്ള സംശയങ്ങളും അങ്ങിങ്ങായി നിൽപ്പുണ്ട്. പാരമ്പര്യമായി വരുന്ന കാൻസർ ബാധ വെറും 5 ശതമാനത്തിൽ കുറവാണ്. കൊച്ചിയിലുൾപ്പടെ കൃത്യമായി വേസ്റ്റ് മാനേജ്മെന്റും ഒന്നും നടക്കാത്ത സാഹചര്യങ്ങളിൽ പല തരത്തിൽ രോഗബാധയ്ക്ക് സാധ്യതയുണ്ട്. സ്ത്രീകളിലുൾപ്പെടെ ഏറ്റവും കൂടുതൽ കാണുന്നത് ശ്വാസകോശ കാൻസറാണ്. കൃത്യമായ പരിശോധനയിലൂടെ കാൻസർ രോഗ നിർണയം നടത്താവുന്നതാണ്.