കൊടുംവേനലിനൊടുവിൽ ആലിപ്പഴം ‌ വിതറി പുതുമഴ; ഒരു മണിക്കൂറോളം തകർത്തു പെയ്തു

ആലിപ്പഴം ‌വാരി വിതറി തകർപ്പൻ പുതുമഴ മണ്ണിൽ തൊട്ടു. നാടിനൊപ്പം കാട്ടിലും വേനൽ മഴ നനവു പടർത്തിയതോടെ പ്രതീക്ഷകളുടെ നാമ്പിന് തളിരായി. 5 മാസമായി തുടർന്ന കൊടുംവേനലിനൊടുവിലാണ് മനം കുളിർപ്പിച്ച് മഴയെത്തിയത്. ബത്തേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് നാലിന് ശേഷേം നല്ല മഴ പെയ്ത്തായിരുന്നു. നാലരയോടെ ശക്തി പ്രാപിച്ച മഴ ഒരു മണിക്കൂറോളം തകർത്തു പെയ്തു. സന്ധ്യമയങ്ങിയും പലയിടത്തും ചാറ്റൽ മഴ തുടർന്നു.

ശക്തമായ ഇടിയ്ക്കും മിന്നലിനുമൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. വാകേരിയിലെ വിവിധയിടങ്ങളിൽ കല്ലുവീഴ്ച ശക്തമായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി, മുത്തങ്ങ, കുറിച്യാട് റേഞ്ചുകളിൽ മഴ പെയ്തു. ബത്തേരി റേഞ്ചിലെ പല ഭാഗങ്ങളിലും മഴ ശക്തമായിരുന്നു. മറ്റിടങ്ങളിൽ ചെറിയ മഴയാണ് പെയ്തത്. എങ്കിലും കാട്ടുതീ ഭീഷണിയ്ക്ക് വലിയ ആശ്വാസമായി ഇന്നലത്തെ വേനൽമഴ. കഴിഞ്ഞദിവസം നടവയല്‍, പനമരം, കരണി, പൂതാടി കല്‍പറ്റ, കമ്പളക്കാട്, കണിയാമ്പറ്റ പ്രദേശങ്ങളില്‍ വേനല്‍മഴ കിട്ടിയിരുന്നു.

മകരത്തില്‍ വേനല്‍മഴ കിട്ടിയില്ലെങ്കിലും കുഭം തീരാറായപ്പോഴെങ്കിലും മഴ പെയ്തത് കൃഷിമേഖലയ്ക്കു തെല്ലൊരാശ്വാസമാകും. കുംഭം അവസാനത്തിലോ മകരം ആദ്യവാരത്തിലോ മഴ പെയ്യേണ്ടിയിരുന്നതാണ്. വരുംദിവസങ്ങളിലെങ്കിലും നല്ല മഴ തുടര്‍ന്നാല്‍ കൃഷിമേഖല വീണ്ടും ഉണരും. ജില്ലയില്‍ വര്‍ധിച്ചുവരുന്ന കൊടുംചൂടിനും തെല്ലൊരു ശമനമാകും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി ജില്ലയില്‍ പകല്‍സമയത്തു കനത്ത ചൂടാണ്. പുലര്‍ച്ചെ നല്ല കോടയും കൊടുംതണുപ്പും. അന്തരീക്ഷ ഊഷ്മാവിലെ ഈ വലിയ വ്യത്യാസം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സൂചനയാണെന്നു വിദഗ്ധര്‍ പറയുന്നു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപലനില 38 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 13 ഡിഗ്രി സെല്‍ഷ്യസുമാണ്.

ശരാശരി 32-15 ഡിഗ്രി സെല്‍ഷ്യസാണ് ഓരോ ദിവസത്തെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനിലകള്‍.  കാലാവസ്ഥാ വ്യതിയാനത്തിലും ഒരുപരിധിവരെ പിടിച്ചുനില്‍ക്കുന്ന കാപ്പികൃഷിക്ക് ഈ സമയത്തു മഴ ലഭിക്കാത്തത് വലിയ പ്രതിസന്ധിയായിരുന്നു. കാപ്പി പൂക്കുന്നതിനു മുന്‍മഴയും പൂക്കള്‍ ഉണങ്ങിക്കൊഴിഞ്ഞു കായ്പിടിക്കാന്‍ പിന്മഴയും അത്യാവശ്യം. കടുത്തവേനല്‍ കാപ്പി ഉള്‍പെടെയുള്ള വിളകളെ ഇതിനകം ബാധിച്ചുകഴിഞ്ഞു. കുരുമുളക്, ഏലം, അടയ്ക്ക, ജാതി, വാഴ എന്നീ കൃഷികള്‍ക്കെല്ലാം വേനല്‍മഴ വേണം. തുടര്‍ച്ചയായി മഴ പെയ്താല്‍ വനമേഖലയിലെ കാട്ടുതീ ഭീഷണിക്കും