‘പൊങ്കാല നീ കാണുന്നുണ്ടെന്ന് എല്ലാവരോടും പറഞ്ഞു’, വൈകാരികമായ കുറിപ്പുമായി സീമ ജി നായർ

seema-g-nair
SHARE

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശരണ്യ ശശി. നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ച താരം ട്യൂമർ ബാധിതയായി 2021ലാണ് മരണപ്പെട്ടത്. ശരണ്യയ്ക്ക് അസുഖം ബാധിച്ച അന്നു മുതൽ നടി സീമ ജി നായരും ഒപ്പമുണ്ടായിരുന്നു. ഇരുവരും സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. എല്ലാവരെയും ഞെട്ടിച്ച് പെട്ടെന്നുള്ള ശരണ്യയുടെ വിയോഗം സീമ ജി നായർക്ക് ഏറെ ആഘാതമായിരുന്നു. 

ഇപ്പോഴിതാ ശരണ്യയുടെ പിറന്നാൾ ദിനത്തിൽ സീമ പങ്കുവെച്ച കുറിപ്പ് നൊമ്പരമാവുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗത്തിൽ പിറന്നാള്‍. അവളെ സ്നേഹിച്ചവരുടെ മനസ്സിൽ തീച്ചൂളകൾ കോരിയിട്ട് ശാരു കടന്നുപോയി. ആ തീച്ചൂളകളുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട് – സീമ ഫേസ്ബുക്കിൽ കുറിച്ചു. 

കൊവിഡിന് ശേഷമുള്ള ആദ്യ പൊങ്കാലയ്ക്ക് ചെന്നപ്പോൾ എല്ലാവരും നിന്നെയാണ് ചോദിച്ചതെന്നും പലരുടെയും കയ്യിൽ നമ്മൾ ഒരുമിച്ചുള്ള ഫോട്ടോകൾ ഉണ്ടെന്നും സീമ കുറിച്ചു. പൊങ്കാല നീ കാണുന്നുണ്ടെന്ന് എല്ലാവരോടും ഞാൻ പറഞ്ഞു എന്നും സീമ ജി നായർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ശരണ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് സീമ പോസ്റ്റ് അവസാനിപ്പിച്ചത്.

MORE IN SPOTLIGHT
SHOW MORE