ന്യായീകരണവാദികളെ ഉന്നമിട്ട് ആഷിഖ് അബു; ആക്ഷേപഹാസ്യ പോസ്റ്റ് വൈറൽ

aashiq-abu
SHARE

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയിൽ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവല്‍ റോണി എന്നയാളുടെ ആക്ഷേപഹാസ്യ പോസ്റ്റ് കടമെടുത്തായിരുന്നു ആഷിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. 

1. ‘‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല’’. 2. ‘‘തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.’’ 3. ‘‘എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു’’. 4.‘‘ എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്.’’–ആഷിഖ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായപ്പോൾ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സിനിമാരംഗത്തെ നിരവധിപ്പേർ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.അതേസമയം, ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE