നൂറുേമനി വിളവിൽ സൂര്യകാന്തിപ്പാടം; എണ്ണായിരം രൂപയുടെ സണ്‍ഫ്ളവര്‍ ഓയില്‍ ലഭിക്കും

sunflower
SHARE

തൃശൂര്‍ പുല്ലഴി കോള്‍പടവില്‍ സൂര്യകാന്തി പൂക്കളുടെ കൃഷിയില്‍ നൂറുേമനി വിളവ്. നാലായിരം രൂപയുടെ സൂര്യകാന്തി വിത്താണ് വരമ്പത്ത് വിതച്ചത്. ഇതില്‍ നിന്ന് ഏകദേശം എണ്ണായിരം രൂപയുടെ സണ്‍ഫ്ളവര്‍ ഓയില്‍ കിട്ടും. 

തൃശൂര്‍ പുല്ലഴി കോള്‍പടവില്‍ നാല്‍പതേക്കര്‍ പാടത്താണ് നെല്‍കൃഷി. ഇവിടെ വരമ്പത്തെല്ലാം സൂര്യകാന്തി വിത്ത് വിതച്ചു. തമിഴ്നാട്ടില്‍ നിന്ന് ഒന്നരക്കിലോ സൂര്യകാന്തി വിത്തുകളാണ് കൊണ്ടുവന്നത്.  വിത്തിറക്കി രണ്ടാം മാസം പൂക്കള്‍ വിരിഞ്ഞു. സമൃദ്ധിയായി സൂര്യകാന്തി പൂക്കള്‍ വിരിഞ്ഞു.  നമ്മുടെ നാട്ടിന്‍പുറങ്ങളിലും സൂര്യകാന്തി വിജയകരമായി കൃഷി ചെയ്യാെമന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ഷകര്‍. ഓരോ ആഴ്ചയിലും മൂന്നു തവണ നനച്ചിരുന്നു. നാലായിരം രൂപയോളം ചെലവ്. വരുമാനം എണ്ണായിരം രൂപ. 

ഇതുരണ്ടാം തവണയാണ് പുല്ലഴി പാടത്ത് സൂര്യകാന്തി പൂ കൃഷിയിറക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കുറച്ചുക്കൂടി വ്യാപകമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. സൂര്യകാന്തി പൂക്കളുടെ അടുത്തു നിന്ന് സെല്‍ഫിയെടുക്കാന്‍ ഒട്ടേറെ പേര്‍ കോള്‍പാടത്ത് വരുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ നാല്‍പതിനായിരം ഏക്കര്‍ കോള്‍പാടമുണ്ട്. ഇവിടേയ്ക്കു കൂടി ഈ കൃഷി വ്യാപിപ്പിച്ചാല്‍ വരുമാനം കൂടുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. 

MORE IN SPOTLIGHT
SHOW MORE