ഗുരുവായൂരില്‍ കൂറ്റന്‍ വാര്‍പ്പെത്തി, വില 30 ലക്ഷം.!

guruvayur-vessel
SHARE

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യപായസത്തിനുള്ള കൂറ്റന്‍ വാര്‍പ്പ് എത്തി‌ച്ചു. ഒരേ സമയം 1500 ലിറ്റര്‍ പായസം ഉണ്ടാക്കാന്‍ കഴിയുന്ന ഓട്ടുവാര്‍പ്പാണ് ഗുരുവായൂരിലെത്തിച്ചത്. മുപ്പത് ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച വാര്‍പ്പ് ക്രെയിന്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിലെത്തിച്ചത്.

മാന്നാന്‍ അനു അനന്തന്‍ ആചാരിക്ക് കീഴില്‍ നാല്പതോളം തൊഴിലാളികള്‍ നാലു മാസം സമയമെ‌ടുത്താണ് വാര്‍പ്പ് നിര്‍മിച്ചത്. രണ്ടേകാല്‍ ‌‌‌‌ടണ്‍ ഭാരമുള്ള വാര്‍പ്പ് പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് വഴിപാടായി സമര്‍പ്പിച്ചത്. ഈ മാസം 25 ന് ആദ്യ നിവേദ്യ പായസം വഴിപാടായി തയ്യാറാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE