വീട്ടിൽ പോയ ഭാര്യ തിരിച്ചു വരാൻ വൈകി; ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ച് ഭർത്താവ്

bihar-man-cuts-his-private-part-over-tiff-with-wife
SHARE

ഭാര്യ മാതാപിതാക്കളെ കാണുവാൻ വീട്ടിൽ പോയി തിരിച്ചു വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ ലിംഗം മുറിച്ചു മാറ്റി യുവാവ്.ബിഹാറിലെ രജനി നയനഗറിലാണ് സംഭവം. 25 വയസുള്ള കൃഷ്ണ ബാസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ച് കളഞ്ഞത്.  പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ വീട്ടിലേക്ക് വന്നത്. എന്നാൽ ഈ സമയം ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ ആയിരുന്നു. തിരിച്ചു വരാൻ വൈകിയതിനെത്തുടർന്ന് കൃഷ്ണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയുമായിരുന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ ആരോഗ്യ നില നിലവില്‍ ആശങ്കപ്പെടാനില്ലെന്ന്  ഡോക്ടർ പറഞ്ഞു. ഇവർക്ക് നാല് മക്കളുണ്ട്. 

MORE IN SPOTLIGHT
SHOW MORE