മായൻ പിരമിഡിൽ കയറി നൃത്തം ചെയ്ത് യുവതി; വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം

pyramid.jpg.image.845.440
SHARE

ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി യുനെസ്കോ അംഗീകരിച്ച മായൻപിരമിഡിൽ അനധികൃതമായി കയറി നൃത്തം ചെയ്ത യുവതിയെ ആക്രമിച്ച് ജനങ്ങൾ. മെക്സിക്കൻ സ്വദേശിയായ അബീഗയിൽ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്.

ചരിത്ര പ്രാധാന്യമുള്ള പ്രദേശത്ത് യുവതി പെരുമാറിയത് പ്രകോപനപരമായാണെന്ന് നാട്ടുകാർ പറയുന്നു. സഞ്ചാരികളിലാരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മായൻ പിരമിഡിലേക്ക് സഞ്ചാരികൾ കയറുന്നത് അധികൃതർ മുൻപ് തന്നെ നിരോധിച്ചിട്ടുണ്ട്.

പടവുകൾ കയറിത്തുടങ്ങിയപ്പോഴേ സന്ദർശനത്തിനെത്തിയവർ യുവതിയെ വിലക്കി. പക്ഷേ വകവയ്ക്കാതെ മുന്നോട്ട് നീങ്ങുയായിരുന്നു അബീഗയിൽ. മുകളിലെത്തിയ ശേഷം നൃത്തം ആരംഭിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവതിയെ താഴെയിറക്കി. തുടർന്നാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്.  അസഭ്യവർഷവുമായി ചുറ്റും കൂടിയ ആളുകൾ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു. മനപ്പൂർവം നിയമം ലംഘിച്ച യുവതിക്ക് ജയിൽ ശിക്ഷ നൽകണമെന്നാണ് ചുറ്റും കൂടിയവർ ആവശ്യപ്പെട്ടത്. മെക്സിക്കൻ സ്വദേശി തന്നെയാണ് യുവതി. അരമണിക്കൂറോളം ഇവരെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ച ശേഷം 260 ഡോളർ പിഴ ചുമത്തി വിട്ടയച്ചു.  

മായൻ പിരമിഡ് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ നിർമിക്കപ്പെട്ട ക്ഷേത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008 ൽ പിരമിഡിലേക്ക് കയറിയ സഞ്ചാരി വീണ് മരിച്ചതോടെയാണ് വിലക്കേർപ്പെടുത്തിയത്. 

MORE IN SPOTLIGHT
SHOW MORE