ഹൈ ആൾട്ടിറ്റ്യൂഡ് മേഖലയിൽ ജൂഡോ പരിശീലനം; കായികതാരങ്ങൾ ഇടുക്കിയിലേക്ക്

judo-idukki
SHARE

ഹൈ ആൾട്ടിറ്റ്യൂഡ് മേഖലയിൽ ജൂഡോ പരിശീലനത്തിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കായിക താരങ്ങൾ ഇടുക്കിയിലേക്ക്. ചൈനീസ് വംശജനായ അന്തോണി ഗ്ലൻ ലീയുടെ കീഴിലാണ് പരിശീലനം. ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച ലീ ഒരു മാസം മുൻപാണ് നെടുങ്കണ്ടം ജൂഡോ അക്കാദമിയിലെത്തിയത്.

അന്തോണി ഗ്ലെൻ ലീ എന്ന ടോണി ലീ . സായ് പരിശീലകനും ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്ന ചൈനീസ് വംശജൻ. രാജ്യം മുഴുവൻ ശിക്ഷ സമ്പത്തുള്ള ഈ പരിശീലകനെ തേടിയാണ് ഇടുക്കി നെടുങ്കണ്ടത്തേക്ക് കായികതാരങ്ങൾ എത്തുന്നത്. സൗഹൃദ പരിശീലന മത്സരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നുള്ള സംഘമെത്തി. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെയെത്തി പരിശീലനം നേടുന്നവരും ഉണ്ട് . ഹൈ ആൾട്ടിറ്റ്യൂഡ് മേഖലയിലെ പരിശീലനം ഏറെ ഗുണം ചെയ്യുമെന്ന് ടോണി ലീ .ദേശീയ മത്സരത്തിന് ഒരുങ്ങുന്ന മുംബൈയിൽ നിന്നുള്ള വിദ്യാർഥി സംഘവും അടുത്തമാസം നെടുങ്കണ്ടത്ത് എത്തും.

MORE IN SPOTLIGHT
SHOW MORE