തിരമാലയിൽ ആടിയുലയാം; ബേപ്പൂരിലേക്ക് സ്വാഗതം, ആദ്യ സർഫിങ് സ്കൂളിന് തുടക്കം

surfing-school
SHARE

കേരളത്തിലെ ആദ്യത്തെ സര്‍ഫിങ് സ്കൂളിന് ബേപ്പൂരില്‍ തുടക്കമായി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 

തിരമാലയില്‍ ആടിയുലയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബേപ്പൂരിലേക്ക് സ്വാഗതം. സാഹസികവും വിനോദവും ഒരുപോലെ ചേരുന്ന സര്‍ഫിങ് സ്കൂള്‍ ഇവിടെ റെഡിയാണ്. സര്‍ഫിങ് പരിശീലനവും ഒപ്പം സഞ്ചാരികള്‍ക്ക് സര്‍ഫിങ് നടത്താനുമുള്ള സൗകര്യമുണ്ട്. സര്‍ഫിങ് സ്കൂള്‍ തുടങ്ങിയതോടെ ടൂറിസം മേഖലയില്‍ ബേപ്പൂരിന്റെ സാധ്യതകള്‍ വര്‍ധിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

പതിനൊന്ന് സര്‍ഫിങ് ബോട്ടുകളാണ് ആദ്യഘട്ടത്തില്‍ സജീകരിച്ചിട്ടുള്ളത്. സര്‍ഫിങ് സ്കൂളിനായി, തിരഞ്ഞെടുത്ത 10 യുവാക്കള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവരാണ് ബേപ്പൂരിലെത്തുന്നവരെ പരിശീലിപ്പിക്കുക. സാഹസിക വിനോദത്തിനായി എത്തുന്ന സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ സര്‍ഫിങ് ആസ്വദിക്കാം. 

MORE IN SPOTLIGHT
SHOW MORE