'അൽപവസ്ത്രധാരികളായ സ്ത്രീകൾക്കൊപ്പം പരിപാടി'; മതപണ്ഡിതന് 8,658 വർഷം തടവ്..!

സ്ത്രീകൾക്കൊപ്പം ടെലിവിഷൻ പരിപാടി അവതരിപ്പിച്ച മതപണ്ഡിതന് 8,658 വർഷം തടവുശിക്ഷ വിധിച്ച് തുർക്കിയിലെ കോടതി. അൽപവസ്ത്രധാരികളും അമിത മേക്കപ്പിട്ടതുമായി സ്ത്രീകൾക്കൊപ്പം പരിപാടി അവതരിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇസ്താംബുൾ പരമോന്നത ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 

അദ്നാൻ ഒക്താർ എന്ന അവതാരകനെയാണ് ശിക്ഷിച്ചത്. അൽപവസ്ത്രധാരികളായ സ്ത്രീകളെ ചുറ്റുംനിർത്തി അവരെ പൂച്ചക്കുട്ടികള്‍ എന്ന് വിളിച്ചുവെന്നാണ് കുറ്റപതരത്തിൽ പറയുന്നത്. പ്രപഞ്ച സൃഷ്ടിയെ കുറിച്ചും യാഥാസ്ഥിതിക മൂല്യങ്ങളെ കുറിച്ചും പ്രഭാഷണം നടത്തുന്ന പണ്ഡിതനാണ് അദ്നാൻ ഒക്താർ.

ലൈംഗികാതിക്രമം, ആരുടെയെങ്കിലും സ്വാതന്ത്ര്യം ഹനിക്കുക എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ പുനർവിചാരണയ്ക്കിടെ ഒക്താറിനെതിരെ കോടതി ചുമത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിൽ പലയിടത്തായി നിരവധി പ്രഭാഷണങ്ങൾ നടത്താറുള്ള മതപണ്ഡിതനാണ് ഒക്താർ.