മട്ടാഞ്ചേരിയിലെത്തിയവരെ മൈലാഞ്ചി അണിയിച്ച് ഒരു കൂട്ടം കലാകാരികൾ

tourisammehandi-03
SHARE

മട്ടാഞ്ചേരിയിലെത്തിയ സന്ദര്‍ശകര്‍കരെ സൗജന്യമായി മൈലാഞ്ചി അണിയിച്ച് ഒരു കൂട്ടം കലാകാരികള്‍. ജില്ലാ കലക്ടര്‍ രേണു രാജിന്‍റെ കൈകളില്‍ മൈലാഞ്ചിയിട്ടായിരുന്നു തുടക്കം. ലോക ടൂറിസം ദിനത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 

കാനഡക്കാരി മുറെയ്ക്ക് ഇത് അദ്യത്തെ അനുഭവം. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള മൈലാഞ്ചി വര്‍ണങ്ങള്‍, സ്വന്തം കൈകളില്‍ പടര്‍ന്നതിന്‍റെ സന്തോഷത്തിലാണ് മുറെ. 

കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സോസൈറ്റിയും, ജില്ല ടൂറിസം പ്രമോഷണല്‍ കൗണ്‍സിലും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ മൈലാഞ്ചി ആര്‍ട്ട് രചിച്ച്, റെക്കോര്‍ഡ് സ്വന്തമാക്കിയ മട്ടാഞ്ചേരി സ്വദേശി ഷിഫാനയുടെ നേതൃത്വത്തില്‍, അഞ്ചു കലാകാരികളാണ് സന്ദര്‍ശകരെ മൈലാഞ്ചി അണിയിച്ചത്. 

MORE IN SPOTLIGHT
SHOW MORE