സൈക്കിളിനു പിന്നിൽ കസേര വച്ചുകെട്ടി; കുഞ്ഞിന് സുഖയാത്ര; അമ്മയ്ക്ക് കയ്യടി

amma-cycle
SHARE

സൈക്കിളിന് പിന്നിൽ കസേര വച്ചുകെട്ടി അതിൽ കുഞ്ഞിനെ ഇരുത്തി സൈക്കിൾ ചവിട്ടുന്ന അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയിലാണ് കുഞ്ഞ് ഇരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. 

‘തന്റെ കുഞ്ഞിന് എന്താണ് വേണ്ടതെന്ന് ഈ അമ്മയ്ക്ക് അറിയാം’ എന്ന കുറിപ്പോടെയാണ് ഒൻപത് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് വ്യവസായി ഹർഷ് ഗോയങ്കെ വിഡിയോ പങ്കുവച്ചത്. ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയായിരുന്നു. നിരവധി കമന്റുകളും എത്തി. അമ്മയുടെ പുതിയ കണ്ടുപിടിത്തത്തെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ. ‘തന്റെ കുഞ്ഞിന്റെ സന്തോഷത്തിനായി പരീക്ഷണം നടത്തുന്ന അമ്മ’– എന്നാണ് ഒരാൾ കമന്റ് ചെയ്തത്. വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE