‘ഗ്രാൻഡ് പാരന്‍റ് ടൈം’എന്ന് മുകേഷ്; അപ്പൂപ്പന്‍ വെളച്ചിൽ എടുക്കരുതെന്ന് കമന്റുകൾ

mukesh (1)
SHARE

രാഷ്ട്രീയവും സിനിമയും ഹാസ്യവും നിറഞ്ഞ പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് നടനും എംഎല്‍എയുമായ മുകേഷ്. തന്റെ പഴയകാല കോമഡി വീഡിയോകളും ട്രോൾ ഫോട്ടോകളും  പലപ്പോഴും താരം പങ്കുവയ്ക്കാറുമുണ്ട്. രണ്ടു ദിവസം മുന്‍പ് താരം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകെ വൈറല്‍.

ഒരു കൊച്ചു കുഞ്ഞിനോടൊപ്പം ഉള്ള ചിത്രമായിരുന്നു താരം പങ്കുവച്ചിരുന്നത്. കൊച്ചു കുഞ്ഞിനെ കയ്യിൽ ഉയർത്തിപ്പിടിച്ചു കൊണ്ട് അതിനെ കളിപ്പിക്കാനും രസിപ്പിക്കാനും ശ്രമിക്കുന്ന മുകേഷിനെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നതാണ്. ഗ്രാൻഡ് പാരന്‍റ്ടൈം എന്ന് ക്യാപ്ഷനിൽ പങ്കുവച്ച  ചിത്രം ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി.  പിന്നാലെ രസകരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരത്തിന്‍റെ സോഷ്യല്‍ മീഡിയ. 

അപ്പൂപ്പനായി എന്നാലും ഒടുക്കത്തെ ഗ്ലാമറാ, കൊച്ചിനോട് വെളച്ചിൽ എടുക്കരുത് കോട്ടോ തുടങ്ങിയ  കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയില്‍ നിറയുന്നത്. 

MORE IN SPOTLIGHT
SHOW MORE