speed-over

നാൽപ്പത് കിലോമീറ്റർ പരമാവധി വേഗപരിധിയുള്ള റോഡിലൂടെ 150 കിലോമീറ്റർ വേഗത്തിൽ ‌പാഞ്ഞതിനെ തുടർന്ന് ടിടിഎഫ് വാസൻ എന്ന വ്ലോഗർക്ക് എതിരെ കേസ് ചാർജ് ചെയ്തിരിക്കുകയാണ് തമിഴ്നാട് മോട്ടർ വാഹന വകുപ്പ്. ജിപി മുത്തു എന്നയാളെ പിന്നിലിരുത്തിയാണ് കോയമ്പത്തൂർ നഗരത്തിലൂടെ വാസൻ അമിതവേഗത്തിൽ ബൈക്ക് പായിച്ചത്.

 

പിന്നിലിരുന്ന ആൾ ഭയന്ന് കരയുന്നുണ്ടെങ്കിലും ഇയാൾ വേഗം കുറയ്ക്കുന്നില്ല. അമിതവേഗത്തിൽ ബൈക്ക് പായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നിരവധി പരാതികളാണ് വ്ലോഗർക്കെതിരെ വരുന്നത്. തുടർന്ന് അപകടകരമായി വാഹനമോടിച്ച കുറ്റം ചുമത്തി തമിഴ്നാട് മോട്ടർവാഹന വകുപ്പ് വ്ലോഗർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വിഡിയോ പരിശോധിച്ചതിന് ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നാണ് എംവിഡി അറിയിക്കുന്നത്.