പഠിക്കാൻ പ്രായം പ്രശ്നമല്ല; 62-ാം വയസിൽ ഐടിഐ പാസായി ഒരു വിദ്യാർഥി

student-life
SHARE

ഏതെങ്കിലും കോഴ്സ് പഠിച്ചു പാസാകാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചാലക്കുടി മണലായി സ്വദേശി ജോസ്. അറുപത്തി രണ്ടാം വയസില്‍ ഐ.ടി.ഐ. കോഴ്സ് പാസായാണ് വിദ്യാഭ്യാസ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. 

പതിനഞ്ചാം വയസില്‍ എസ്.എസ്.എല്‍.സി. തോറ്റതിന്റെ വിഷമം മനസിലുണ്ടായിരുന്നു ചാലക്കുടി കോടശേരി ജോസിന്. വയസ് അന്‍പത്തൊന്‍പതില്‍ എത്തിയപ്പോള്‍ ആ വിഷമം മനസില്‍ നിന്നു മാറ്റാന്‍ പരീക്ഷ എഴുതി. മികച്ച മാര്‍ക്കോടെ പത്താംക്ലാസ് പാസായി. പഠിക്കാനുള്ള മോഹം പിന്നെയും ബാക്കി. ഏതെങ്കിലും ഐ.ടി.ഐ. കോഴ്സ് ചെയ്യാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ്, ചാലക്കുടിയില്‍ ഐ.ടി.ഐ. ഇല്ക്ട്രിക്കല്‍ ട്രേഡില്‍ കോഴ്സിനു ചേര്‍ന്നത്. അറുപത്തി രണ്ടാം വയസില്‍ കോഴ്സ് പാസായി. അതും പേരക്കുട്ടികളുടെ പ്രായമുള്ള സഹപാഠികള്‍ക്കൊപ്പം പഠിച്ച്.  

നേരത്തെ കൃഷിപ്പണിയും ബേക്കറി നടത്തിപ്പുമായിരുന്നു ജോലി. ഭാര്യ എല്‍സിയുടെ പൂര്‍ണ പിന്തുണയോടെയാണ് കോഴ്സിനു ചേര്‍ന്നത്.  മൂന്നു മക്കളും നാലു പേരക്കുട്ടികളുമുണ്ട് ജോസിന്. ഇനിയും പഠിക്കണമെന്ന ആഗ്രഹം മനസിലുണ്ട്.

MORE IN SPOTLIGHT
SHOW MORE