
സിനിമാ നിരൂപണം പറഞ്ഞ് സൈബർ ഇടങ്ങളിൽ വൈറലായ യുവാവ് തന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നടി നിത്യാ മേനോൻ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. യുവാവിന്റെ ഭാഗത്ത് നിന്ന് സഹിക്കാൻ കഴിയാത്ത വിധം ശല്യമാണ് തനിക്കും മാതാപിതാക്കൾക്കും ഉണ്ടായതെന്ന് നിത്യ തുറന്നു പറയുന്നു.
‘പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടൻമാർ. കുറേ വർഷങ്ങളായി അയാൾ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നെ വൈറലായപ്പോൾ പബ്ലിക്കായി പറയാൻ തുടങ്ങി. ആറുവർഷത്തിന് മുകളിലായി ഇത്തരത്തിൽ തുടരെ തുടരെ കഷ്ടപ്പെടുത്തുന്നു. ഞാൻ ആയത് െകാണ്ട് ക്ഷമിച്ചതാണ്. എല്ലാവരും പറഞ്ഞിരുന്നു പരാതി നൽകാൻ. എന്റെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തും. ഒടുവിൽ ഏറെ ക്ഷമയുള്ള അവർ പോലും ശബ്ദമുയർത്തേണ്ട സ്ഥിതി വന്നു. ഏകദേശം മുപ്പതോളം ഫോൺ നമ്പറുകൾ അയാളുടെ ബ്ലോക്ക് ചെയ്യേണ്ടി വന്നു.’ നിത്യ പറയുന്നു.