‘നിത്യാനന്ദ റിട്ടേണ്‍സ്’; അവരുടെ കൈകൊണ്ട് ചാകില്ല; വെല്ലുവിളിച്ച് പിടികിട്ടാപ്പുള്ളി

‘My Daughter Joined a Cult’ എന്ന തലക്കെട്ട് ഇന്ന് ലോകമെങ്ങും ചർച്ചയാണ്. മൂന്നുവർഷം മുന്‍പ് ഇന്ത്യ വിട്ടു എന്ന് പറയപ്പെടുന്ന, ഇന്റർപോൾ തിരയുന്ന ഒരു കുറ്റവാളിയെപ്പറ്റിയുള്ള ഡിസ്ക്കവറി ചാനല്‍ പരമ്പരയുടെ പേരാണിത്. വിവിധ ഭാഷകളിൽ ഈ സീരീസ് ഇന്ന് ലോകത്തോട് സംസാരിക്കുന്നു. കഥകൾ, കെട്ടുകഥകൾ, അനുഭവങ്ങൾ, കുറ്റകൃത്യങ്ങൾ, കേസുകൾ, അമ്പരപ്പിക്കുന്ന സമ്പാദ്യം... അങ്ങനെയങ്ങനെ ലോകമെങ്ങും ഈ കഥാപാത്രത്തെ അതിശയത്തോടെ നോക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നിയമങ്ങളെ മറ്റെവിടെയോ ഇരുന്ന് ഈ കുറ്റവാളി വെല്ലുവിളിക്കുന്ന കാഴ്ച. ലോകം തന്നെത്തന്നെ നോക്കുന്നു എന്നറിഞ്ഞ് ചെറുചിരിയോടെ ആസ്വദിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം‍. മരണപ്പെട്ടു എന്ന് മാസങ്ങൾക്ക് മുൻപ് പ്രചരിച്ച കഥകളെ ചാമ്പലാക്കി പുതിയ വിഡിയോയുമായി രാജശേഖരൻ എന്ന നിത്യാനന്ദ. വിഡിയോ കാണാം.