നരസിംഹത്തെ തൊഴുതുനിൽക്കുന്ന പ്രഹ്ളാദൻ; 25 അടി ഉയരമുള്ള ശിൽപം ഒരുങ്ങുന്നു

ഭീമാകാരമായ ദാരുശില്‍പങ്ങളുടെ നിര്‍മാതാവാണ് പന്തളം കുരമ്പാല സ്വദേശി വാസുദേവന്‍ ആചാരി. 25 അടി ഉയരത്തിലുള്ള നരസിംഹമാണ് പുതിയ ശില്‍പം. പാരമ്പര്യ സിദ്ധിയാണ്. പന്തളം കുരമ്പാല വിളയില്‍ കുടുംബം. വാസുദേവനാചാരിയുടെ പൂര്‍വികരാണ് കണ്ണു കുറിച്ച അളവില്‍ കുരമ്പാലയില്‍ ദാരുശില്‍പങ്ങള്‍ തീര്‍ത്തത്. ഹനുമാന്‍, ഭീമസേനന്‍, മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ഒറ്റക്കാള തുടങ്ങി പെരുത്ത ദാരു ശില്‍പങ്ങള്‍. കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചക്കായാണ് ശില്‍പങ്ങള്‍. കാലക്രമത്തില്‍ പലതും ജീര്‍ണിച്ചപ്പോള്‍ പിന്‍ തലമുറക്കാരനായ വാസുദേവനാചാരിയാണ് പുനര്‍നിർമിച്ചത്വാസുദേവനാചാരിയുടെ കരവിരുതില്‍ ഒറ്റക്കാളയും, ഹനുമാനും പുനര്‍ജനിച്ചു . പൂര്‍വികര്‍ തുടങ്ങിവച്ച അര്‍ജുനന്‍ എന്ന ദാരു ശില്‍പം പൂര്‍ണമായി

തിരുവല്ല കൂടാരപ്പള്ളിയുടെ മദ്ബഹ കൊത്തിയെടുത്തത് വാസുദേവനാചാരിയാണ്. ചെറു ശില്‍പങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും പെരും ശില്‍പങ്ങളാണ് ഹരം. പുതിയ നിയോഗം കുരമ്പാല ഇടഭാഗം വടക്ക് കരയുടെ നരസിംഹമാണ്. ഹിരണ്യകശ്യപുവിന്‍റെ മാറു പിളര്‍ന്ന നരസിംഹത്തിനെ തൊഴുതു നില്‍ക്കുന്ന പ്രഹ്ളാദന്‍ അടങ്ങുന്ന ശില്‍പം. പല ഭാഗങ്ങളായാണ് നിര്‍മാണം. കൂട്ടിയോജിപ്പിക്കുമ്പോള്‍ അളവില്‍ ചേര്‍ന്ന് നില്‍ക്കണം. നരസിംഹത്തിന്‍റെ തലയും ഉടലും രണ്ടും കൈകളുമെത്തി. ഇനിയും പണികള്‍ ബാക്കിയാണ്. നരംസിഹ സൃഷ്ടിക്ക് ശേഷം വേണം പുതിയ കടമകള്‍ ഏറ്റെടുക്കാന്‍.