മയിലിനെ എടുത്തെറിഞ്ഞു; മുട്ടകളെടുക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്; വിഡിയോ

കാഴ്ചയിൽ അതിമനോഹരമാണ് മയിൽ എന്ന പക്ഷി. എന്നാൽ ചിലപ്പോഴെങ്കിലും ഇവ അപകടകാരികളാകാറുണ്ട്. മയിലിന്റെ മുട്ടകളെടുക്കാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുട്ടകൾക്ക് സമീപമിരുന്ന മയിലിനെ എടുത്തെറിഞ്ഞ ശേഷം യുവതി മുട്ടകൾ വാരിയെടുക്കാൻ ശ്രമിച്ചു. 

എന്നാൽ മയിൽ പറന്നെത്തി യുവതിയെ വാശിയോടെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈയിലിരുന്ന മുട്ടകളെല്ലാം തെറിച്ച് താഴേക്കു വീഴുന്നതും ദൃശ്യത്തിൽ കാണാം. കർമഫലം എന്നാണ് യുവതിയുടെ പ്രവ‍‍ൃത്തിയെ വിഡിയോ കണ്ടവർ വിശേഷിപ്പിച്ചത്.

മനുഷ്യരുടെ ക്രൂരതകൾക്ക് മറ്റൊരു ഉദാഹരണമാണിതെന്ന് കാഴ്ചക്കാർ അഭിപ്രായപ്പെട്ടു. മുട്ടകൾ മോഷ്ടിക്കാനെത്തിയ യുവതിയെ മയിൽ ഒരു പാഠം പഠിപ്പിച്ചു എന്നാണ് കാഴ്ചക്കാരുടെ പക്ഷം ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ട്വിറ്ററിൽ ഈ ദൃശ്യം പങ്കുവച്ചിരുന്നു.