മയിലിടിച്ച് മരണം; േകരളത്തില്‍ മയിലുകള്‍ ഇരട്ടിയാകും; വരള്‍ച്ച വരുന്നു

പൊതുവെ വരണ്ട ഭൂമിയിലാണ് മയിലുകളെ കാണുക. നല്ല മഴ കിട്ടുന്ന കേരളം പോലുള്ള ഇടങ്ങളില്‍ ഇങ്ങനെ മയിലുകള്‍ കൂടുന്നത് എന്തുക്കൊണ്ടാണെന്ന് വിദഗ്ധര്‍ പഠനം നടത്തി. കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള കാലാവസ്ഥ വ്യതിയാന പഠന കോളജിന്റെ ഡീനും പക്ഷിശാസ്ത്രജ്ഞനുമായ ഡോക്ടര്‍ പി.ഒ.നമീര്‍ പറയുന്നു. ‘‘ഭൂമിയിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ജീവജാലങ്ങള്‍ക്ക് നേരത്തെ അറിയാം. മയിലുകള്‍ ഇങ്ങനെ പെരുകുന്നത് കേരളത്തില്‍ വരള്‍ച്ച ഭാവിയിലുണ്ടാകുമെന്നതിന്റെ സൂചനയാണ്’’. കഴിഞ്ഞ ദിവസം തൃശൂര്‍ അയ്യന്തോളില്‍ പറന്നുവന്ന മയില്‍ ബൈക്ക് യാത്രക്കാരന്റെ ദേഹത്തു തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് ആള്‍ മരിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം മയിലുകളുടെ വ്യാപനം ഏറെ ചര്‍ച്ചയായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ മയിലുകള്‍ കൂടി. കാര്‍ഷിക വിഭവങ്ങളും നശിപ്പിക്കുന്നുണ്ട്. പക്ഷേ, സംരക്ഷിത വിഭാഗത്തില്‍പ്പെട്ട മയിലുകളെ ആക്രമിക്കുന്നത് ഗൗരവമായ കുറ്റമാണ്. അടുത്ത മുപ്പുതു വര്‍ഷം കഴിയുമ്പോഴേക്കും മയിലുകളുടെ അന്‍പതു ശതമാനം ഇരട്ടിയാകുമെന്നാണ് പഠനം. ഡോ.പി.യു.നമീറുമായി മനോരമ ന്യൂസ് ലേഖകന്‍ നിഖില്‍ ഡേവിസ് നടത്തിയ അഭിമുഖം കാണാം.