'അന്യഗ്രഹജീവികള്‍ 60 തവണ തട്ടിക്കൊണ്ടുപോയി; കണ്ടാല്‍ ഡ്രാക്കുളയെപ്പോലെ'; വിചിത്രവാദം

അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട പല കഥകളും നാം കേള്‍ക്കാറുണ്ട്. പലതും അവിശ്വസനീയമാണെന്ന് നമുക്ക് തോന്നും. ഇപ്പോഴിതാ ഒരാള്‍ തന്നെ അന്യ​ഗ്രഹജീവികൾ 60 തവണ തട്ടിക്കൊണ്ടുപോയി എന്നാണ് പറയുന്നത്. അവരെ കണ്ടാൽ എങ്ങനെയിരിക്കും എന്ന് തനിക്കിപ്പോൾ അറിയാം എന്നും ഇയാൾ പറയുന്നു. യുകെ -യിലെ യോർക്ക്ഷെയറിൽ നിന്നുള്ള 58 -കാരനായ റസ് കെല്ലറ്റായാണ് ഇക്കാര്യം പറയുന്നത്.28 വയസ്സുള്ളപ്പോൾ മുതൽ തന്നെ അവർ തട്ടിക്കൊണ്ടുപോകുന്നുണ്ട്! 60 തവണയിൽ കുറയാതെ തന്നെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും കെല്ലറ്റ് വിചിത്രവാദം ഉന്നയിക്കുന്നു. 

'16 വയസ്സുള്ളപ്പോഴാണ് ആദ്യമായി അന്യഗ്രഹ ജീവികളുടെ സാന്നിധ്യം അറിയുന്നത്. എന്റെ മോട്ടോർസൈക്കിളിൽ വീട്ടിൽ പോവുകയായിരുന്നു. പെട്ടെന്ന് ഒരു തുരങ്കത്തിലൂടെ ‍ഞാൻ സഞ്ചരിക്കാൻ തുടങ്ങി. അതുവരെ ആ തുരങ്കം ‍ഞാൻ കണ്ടിട്ടില്ലായിരുന്നു. എന്റെ ചുറ്റും പതിനഞ്ചടി നീളമുള്ള അന്യ​ഗ്രഹജീവികൾ. അവയെ കണ്ടാൽ ഡ്രാക്കുളയെ പോലെ ആയിരുന്നു. എന്റെ തൊണ്ടയിലേക്ക് ഒരു ട്യൂബ് വച്ച് അവർ ഒരു ദ്രാവകം എന്റെ ശരീരത്തിലേക്ക് കടത്തി വിട്ടു. അതോടെ ഞാനവരുടെ വിശ്വസ്തനായ സൈനികനായി മാറി. 30 വർഷങ്ങൾ താനവരുടെ സൈന്യത്തിലായിരുന്നു. എതിരാളികളോട് ഏറ്റുമുട്ടലാണ് ജോലി. നമ്മുടെ ഇവിടുത്തെ മണിക്കൂറുകൾ അവർക്ക് എത്രയോ വർഷങ്ങളാണ്. അതുകൊണ്ടാണ് താൻ അവിടെ പോയി വരുന്നത് ആളുകൾക്ക് ശ്രദ്ധിക്കാനാവാത്തത്. ഒപ്പം അന്യ​ഗ്രഹജീവികൾ അവിടെയുണ്ടായിരുന്ന സംഭവങ്ങളുടെ പല ഓർമ്മകളും തന്നിൽ നിന്നും മായ്‍ച്ചു കളഞ്ഞിരിക്കയാണ്. അവരുടെ രൂപം മാത്രമാണ് തന്റെ ഓർമ്മയിലിപ്പോൾ നിലനിൽക്കുന്നത്. അത് താൻ വരച്ച് സൂക്ഷിക്കുകയാണ്'. കെല്ലറ്റ് തന്റെ അനുഭവം പറയുന്നത് ഇങ്ങനെ.