അന്യഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ നഗ്നചിത്രങ്ങൾ; നാസ പദ്ധതി; റിപ്പോർട്ട്

അന്യഗ്രഹജീവികളെ ആകർഷിക്കാമെന്ന പ്രതീക്ഷയിൽ മനുഷ്യരുടെ നഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഒരു കൂട്ടം ശാസ്ത്രജ്ഞർ. . 150 വർഷത്തിലേറെയായി ഫലശൂന്യമായി കിടക്കുന്ന അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്താനുള്ള ശ്രമത്തിലാണ് പുതിയ നീക്കം. അന്യഗ്രഹ ജീവികളെ ആകർഷിക്കാൻ ഈ ചിത്രം ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് നാസയിലെ ശാസ്ത്രജ്ഞർ. 

കൈകളുയർത്തിപ്പിടിച്ച് ഹലോ എന്ന് പറയുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രങ്ങളാണ് അയക്കുക. മനുഷ്യരുമായി ബന്ധപ്പെടാൻ അവരെ ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശം അയക്കുക എന്നതാണ് ഉദ്ദേശം. ബീക്കണ്‍ ഇൻ ദ ഗാലക്സി എന്നാണ് പദ്ധതിയുടെ പേര്. ആൺ-പെൺ ദമ്പതികൾ ഹലോ കാണിക്കുന്നതിന്റെ പിക്സലേറ്റഡ് ചിത്രീകരണത്തിന് പുറമെ, ഗുരുത്വാകർഷണത്തിന്റെയും ഡിഎൻഎയുടെയും രൂപങ്ങളും അയക്കുന്നുണ്ടെന്നാണ് നാസയുടെ പഠനം പറയുന്നത്.