പുറത്ത് വെള്ളി, അകത്ത് സ്വർണം; 'സ്വർണസ്പാനർ', കടത്തലിന്റെ പുതുവഴി

സൗദി അറേബ്യയില്‍ നിന്നുള്ള വിമാനത്തില്‍ സ്വര്‍ണം കടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനു വിവരം കിട്ടിയിരുന്നു. സൗദിയുടെ വിവിധ മേഖലകളില്‍ നിന്നുള്ള വിമാനങ്ങളില്‍ എത്തിയവരെ അരിച്ചുപൊറുക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. രഹസ്യഭാഗങ്ങളിലും വിഴുങ്ങിയുമൊക്കെ സ്വര്‍ണം കടത്തുന്നതു കണ്ടിട്ടുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പണി പലതും നോക്കി. ഒടുവുല്‍ റിയാദില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗില്‍ അസാധാരണായി ചിലതു കണ്ടെത്തി. 

നമ്മുടെ നാട്ടില്‍ പോലും വലിയ വിലയില്ലാത്ത സ്പാനറുകളുടെ കൂട്ടമായിരുന്നു അത്. പണിയായുധങ്ങളാമെന്നു യാത്രക്കാരന്‍ പറഞ്ഞങ്കിലും സംശയം മാറിയില്ല. മുറിച്ചു നോക്കിയപ്പോള്‍ കസ്റ്റംസ് അന്തം വിട്ടു. സ്വര്‍ണത്തില്‍ നിര്‍മ്മിച്ച സ്പാനറുകള്‍. പുറത്ത് വെള്ളി നിറം പൂശിയ നിലയിലായിരുന്നു.1.02 കിലോ തൂക്കമുണ്ടായിരുന്നു ഇവയ്ക്ക്, വിപണയില്‍47.56 ലക്ഷം രൂപ വിലരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കസ്റ്റംസ് നിയമം അനുസരിച്ചു കേസെടുത്തു.എന്നാല്‍   യാത്രക്കാരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.