ഹനുമാന്‍ ജയന്തി റാലിയില്‍ പൂക്കള്‍ വര്‍ഷിച്ച് മുസ്‌‌ലിംകള്‍: വിഡിയോ

ഹനുമാന്‍ ജയന്തി ആഘോഷങ്ങളില്‍ പങ്കുചേര്‍‍ന്ന് മുസ്‌‌ലിം സഹോദരന്മാര്‍. ഭോപ്പാലിലെ ചാര്‍ ഭട്ടിയിലെ ആളുകളാണ് ഹനുമാന്‍ രഥയാത്രയ്ക്കിടെ പുഷ്പങ്ങള്‍ വാരിയെറിഞ്ഞ് റാലിയെ വരവേറ്റത്. ഭോപ്പാലില്‍ മാത്രമല്ല, ഇത്തരത്തില്‍ ആളുകളാല്‍ നിറയുകയാണ് ഒട്ടുമിക്ക നഗരങ്ങളിലെയും ഹനുമാന്‍ ശോഭായാത്രകള്‍. 'ഞങ്ങളും ഹനുമാനെ സ്വീകരിക്കുന്നു'വെന്ന് പറഞ്ഞാണ് ആഘോഷത്തില്‍ പങ്കുചേരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമുദായിക സൗഹാർദ്ദത്തോടെ ജീവിക്കണമെന്ന സന്ദേശമാകുകയാണ് ഈ കാഴ്ച. വിഡിയോ കാണാം: