ശരീരത്തിന് മുകളിലൂടെ ട്രെയിന്‍ പോയിട്ടും അതിസാഹസികമായി അനങ്ങാതെകിടന്ന് യുവതി. ചരക്ക് ട്രെയിന്‍ കടന്നുപോകവെ അതിനടിയില്‍ ഷാള്‍ തലവഴി മൂടിക്കെട്ടി കിടക്കുകയാണ് യുവതി. ട്രെയിന്‍ പോയിക്കഴിഞ്ഞ് ഫോണില്‍ സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. യാതൊന്നും കൂസാതെയാണ് യുവതി എഴുന്നേറ്റ് പോകുന്നത്. യുവതിക്ക് പാരിതോഷികമായി നീട്ടിയൊരു അടി കൊടുക്കണമെന്ന രീതിയിലുള്ള അഭിപ്രായങ്ങളും വിഡിയോക്ക് വരുന്നു. പ്രധാനമന്ത്രിയോട് യുവതിയെ അറസ്റ്റ് ചെയ്യണമെന്ന അഭ്യര്‍ത്ഥന നടത്തിയും ചിലര്‍ രംഗത്തെത്തുന്നു.
ഐപിഎസ് ഉദ്യോഗസ്ഥന് ദിപാന്‍ഷു കബ്രയാണ് വിഡിയോ പങ്കുവച്ചത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവം വൈറലാവുകയാണ്. ട്രെയിന്‍ പോയിക്കഴിഞ്ഞ് വിഡിയോ പകര്‍ത്തുന്നയാളെ നോക്കി ഫോണും കൊണ്ട് നടക്കുകയാണ് യുവതി. അസാധാരണമായി ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിലാണ് യുവതിയുടെ നടപ്പ്.