കോവിഡ് നിയന്ത്രണങ്ങളും മാസ്കും ഒഴിവാക്കിയ സന്തോഷത്തിൽ സ്വന്തം ചെവികൾ മുറിച്ചുമാറ്റി ബ്രസീലിയൻ യുവാവ്. ശരീരത്തിൽ വിവിധ ടാറ്റൂ പരീക്ഷണങ്ങൾ നടത്തി വൈറലായ ‘ഹ്യൂമൺ സാത്താൻ’ എന്ന് അറിയപ്പെടുന്ന മിഷേൽ ഫാരോ ഡോ പ്രാഡോ എന്ന യുവാവാണ് ഇപ്പോൾ ചെവി മുറിച്ച് ആഘോഷിച്ചത്. ന്യൂയോർക്ക് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാസ്ക വയ്ക്കേണ്ട ആവശ്യം ഉള്ളത് െകാണ്ടാണ് ഇതുവരെ ചെവിയിൽ ഒന്നും ചെയ്യാഞ്ഞത്. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയതോടെ ചെവിയും മുറിച്ചു. ശരീരത്തിന്റെ 80 ശതമാനം ഭാഗത്തും ഇത്തരത്തിൽ വിവിധ ടാറ്റൂ പരീക്ഷണങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്. മൂക്കിന്റെ ഒരു ഭാഗം മുൻപ് തന്നെ മുറിച്ചിരുന്നു. പല്ലുകൾ പ്രത്യേക രീതിയിലാക്കിയിട്ടുണ്ട്. കൈവിരലുകളും മുറിച്ചുമാറ്റി ഹ്യൂമൺ സാത്താൻ ആകാനുള്ള ശ്രമത്തിലാണ് ഇയാൾ. ഒരു ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ഭാര്യയുടെ പൂർണ പിന്തുണ തനിക്ക് ഇക്കാര്യത്തിൽ ഉണ്ടെന്നും ഇയാൾ പറയുന്നു.