ജി.കെ.പിള്ളയ്ക്ക് ആദരം; പൂക്കൾ അർപ്പിച്ച് മമ്മൂട്ടി

mammootty-g-k-pillai
SHARE

അന്തരിച്ച സിനിമ– സീരിയൽ നടൻ ജി.കെ.പിള്ളയ്ക്ക് ആദരമർപ്പിച്ച് നടൻ മമ്മൂട്ടി. സിബിഐ 5ന്റെ ലൊക്കേഷനിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ പൂക്കള്‍ അർപ്പിച്ചാണ് അദ്ദേഹം മലയാള സിനിമയിൽ കാരണവർ സ്ഥാനത്തുള്ള നടന് ആദരം നൽകിയത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ആരാധകർ പങ്കിടുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ജി.കെ.പിള്ളയുടെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 325ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.നടൻ പ്രേം നസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് ജി.കെ.പിള്ളയെ സിനിമയിലെത്തിച്ചത്. സിനിമയിലെത്തി 65 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം.

MORE IN SPOTLIGHT
SHOW MORE