അകത്താക്കിയത് 3 കിലോ കൊഞ്ച് വിഭവം, 30 കുപ്പി സോയ പാൽ; വ്ലോഗറെ വിലക്കി ഹോട്ടൽ

വ്ലോഗിങ്ങിന്റെ പേരിൽ അമിതമായി ഭക്ഷണം കഴിച്ച വ്ലോഗറെ ഹോട്ടൽ വിലക്കി. ചൈനയിലെ കാങ്ങ് എന്ന വ്ലോഗറെയാണ് ഹോട്ടൽ വിലക്കിയത്. ആദ്യം ഹോട്ടൽ സന്ദർശിച്ചപ്പോൾ കാങ് കഴിച്ചത് ഒന്നര കിലോ പന്നിയിറച്ചിയുടെ വിഭവം, അടുത്തതവണയാകട്ടെ മൂന്നര കിലോഗ്രാമിന് മുകളിലുള്ള കൊഞ്ച് വിഭവങ്ങൾ. 

വ്ലോഗിങ്ങിന്റെ പേരിൽ ഇത്രയധികം ഭക്ഷണം കഴിച്ചത് മൂലം ഹോട്ടലിന് നഷ്ടം നേരിട്ടു. ഇതിനെത്തുടർന്നാണ് വിലക്ക്. തനിക്ക് ഒരുപാട് ഭക്ഷണം കഴിക്കാൻ സാധിക്കുന്നത് ഒരു തെറ്റാണോയെന്നാണ് കാങ്ങിനെ ചോദ്യം. ഹോട്ടലിന്റെ ഈ നടപടിയിൽ കാങ്ങിന്റെ ആരാധകർക്ക് എതിർപ്പുണ്ട്. എന്നാൽ ഓരോ തവണ വരുമ്പോഴും കാങ് തന്റെ കീശകാലിയാക്കുകയാണെന്ന് ഉടമ പറയുന്നു. സോയ പാല്‍ ആണ് കുടിക്കുന്നതെങ്കില്‍ 20 മുതല്‍ 30 കുപ്പിവരെ അകത്താക്കും. പന്നിയിറച്ചികൊണ്ടുള്ള വിഭവമാമെങ്കില്‍ ട്രേയിലുള്ളത് മുഴുവന്‍ കഴിക്കും. സാധാരണഗതിയില്‍ ആളുകള്‍ ടോങ്‌സ് ഉപയോഗിച്ചാണ് അത് കഴിക്കുക. കാങ്ങാകട്ടെ ട്രേ മുഴുവനായുമാണ് എടുക്കുക. കാങിന്റെ ഈ പരിപാടി കാരണം ഇനിമ മുതൽ തന്റെ ഹോട്ടലിൽ ലൈവ് വ്ലോഗിങ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഉടമ.