ചേതനയറ്റ പ്രിയസുഹൃത്തിനു മുന്നിൽ വിതുമ്പിക്കരഞ്ഞ് ശരത് കുമാർ; വിഡിയോ

കന്നഡ സിനിമാ ലോകത്തിന്റെ ഹൃദയം തകർത്തായിരുന്നു ആ വാർത്തയെത്തിയത്. ‘പവർ  സ്റ്റാർ’ പുനീത് രാജ് കുമാർ അകാലത്തിൽ യാത്രയായിരിക്കുന്നു. ചലചിത്ര ഇതിഹാസം രാജ് കുമാറിന്റെ ഇളയമകന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ സഹതാരങ്ങളും ആരാധകരും വിതുമ്പുകയാണ്. 

താരത്തെ അവസാനമായി ഒന്നു കാണാൻ ആയിരങ്ങൾ കണ്ഠീരവ സ്റ്റേഡിയത്തിലേക്കു ഒഴുകുകയാണ്. പലർക്കും കണ്ണീരടക്കാനാകുന്നില്ല. സുഹൃത്തും നടനുമായ ശരത്കുമാറിനും ഈ ആഘാതം ഉൾക്കൊള്ളാനായില്ല. പ്രിയ സുഹൃത്തിനു വിട നൽകുന്നതിനിടെ സങ്കടം നിയന്ത്രിക്കാനാകാെത ശരത്കുമാറും പൊട്ടിക്കരഞ്ഞു. 

നേരത്തെ ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കുമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ പുനീതിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്താൻ വൈകുന്നത് കണക്കിലെടുത്ത് നാളെത്തേക്ക് മാറ്റുകയായിരുന്നു. അച്ഛന്‍ രാജ്കുമാറിന്‍റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്‍റെയും സംസ്കാരം നടക്കുക.