അവന് കാൻസർ; സൂപ്പർ ബൈക്കുകളോട് മോഹം; ആരെങ്കിലും വരുമോ?; ഇരച്ചെത്തി 15,000 പേർ

cancer-boy-super-bike
SHARE

കാൻസർ ബാധിച്ച ആറുവയസുകാരന്റെ ആഗ്രഹം സഫലമാക്കാൻ സൂപ്പർ ബൈക്കുകളിൽ എത്തിയത് പതിനായിരത്തിലേറെ പേർ. നാലു വർഷങ്ങൾക്ക് മുൻപ് യൂട്യൂബിൽ വന്നൊരു വിഡിയോയും വാർത്തയും ഇപ്പോൾ മലയാളികളുടെ ഇഷ്ടം നേടുകയാണ്. സോഷ്യൽ മീഡിയ പേജുകളിൽ ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ ഒട്ടേറെ പേരാണ് പങ്കിടുന്നത്.

കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോവുകയാണ് ആറുവയസുകാരൻ കിലിയൻ. അവൻ സൂപ്പർ ബൈക്കുകളുടെ വലിയ ആരാധകനാണ്. ബൈക്കുകളുടെ ശബ്ദവും സ്റ്റൈലുമെല്ലാം അവന് വലിയ ആവേശവും സന്തോഷവുമാണ്. അവന്റെ ചിരി കാണാൻ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചു. മകന്റെ രോഗാവസ്ഥ പങ്കുവച്ചായിരുന്നു പോസ്റ്റ്. സൂപ്പർ ബൈക്കുകൾ ഉള്ളവർ ദയവായി വീടിന് മുന്നിലൂടെ ഒന്നുപോകണം. അവന് വലിയ സന്തോഷമാണ്. 20–30 ബൈക്കുകൾ പ്രതീക്ഷിച്ചാണ് കുടുംബം പോസ്റ്റ് ഇട്ടത്. എന്നാൽ പിന്നീട് അവിടെ നടന്നത് ബൈക്ക് റാലിയായിരുന്നു.

ഏകദേശം 15,000ത്തിലേറെ പേർ സൂപ്പർ ബൈക്കുകളിൽ ആ വീടിന് മുന്നിലൂടെ അവനെ സന്തോഷിപ്പിച്ച് കടന്നുപോയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ വിഡിയോകളും ഇപ്പോൾ വൈറലാണ്. ബൈക്കുകൾ കണ്ട് വീൽച്ചെയറിലിരുന്ന ആർപ്പുവിളിക്കുന്ന കുട്ടിയെയും വിഡിയോയിൽ കാണാം. പഴയ വിഡിയോ പങ്കുവച്ച് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മനോഹരമായ കുറിപ്പുകളോടെ പലരും പങ്കിടുന്നു.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...