‘ഹോയ് ഓട്ടോ..’; മുച്ചക്രം എന്തിന്; ജഗതീഷിന് രണ്ട് മതി; റെക്കോർഡ് ഓട്ടോക്കാരൻ

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ആളുകളുടെ കഥകളും അവരുടെ രസകരവും അവിശ്വസനീയവുമായ റെക്കോർഡുകളും  പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. അത്തരത്തില്‍ ആരെയും വിസ്മയിപ്പിച്ചേക്കാവുന്ന പഴയ ഒരു റെക്കോർഡ് ഇപ്പോള്‍ വൈറലാവുകയാണ്. 

ജീവിതത്തിൽ ഒരിക്കലെങ്കിലും ചരിത്രം സൃഷ്ടിച്ചവരുടെ വിഡിയോകൾ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഇൻസ്റ്റഗ്രാം പേജില്‍ പലപ്പോഴായി പോസ്റ്റ് ചെയ്യാറുണ്ട്. 2015ലെ ഒരാളുടെ റെക്കോര്‍ഡിന്‍റെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഇൻസ്റ്റഗ്രാം പേജില്‍ ഇന്ന് പോസ്റ്റ് ചെയ്യുകയുണ്ടായി.  

ജഗതീഷ് മണി എന്നയാൾ തന്റെ ഓട്ടോ റിക്ഷ രണ്ട് ചക്രങ്ങളിലായി 2.2 കിലോമീറ്റർ ദൂരം ഓടിക്കുന്നതാണ് വിഡിയോ. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ 3.5 ലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടു. ‘ഇന്ത്യക്കാർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ, എനിക്ക് ഒരു സവാരി വേണം,ഗംഭീരം..’ എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍. 

വിഡിയോ കാണാം: