വയസ്സ് തൊണ്ണൂറ്റി നാല്, ചുമതല സിപിഎം ബ്രാഞ്ച് സെക്രട്ടറി; പ്രായം തോറ്റ ഊർജം

94 വയസുള്ള എന്‍.കെ.നാരായണ പിള്ള വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറി. ആലപ്പുഴജില്ലയിലെ എണ്ണയ്കാട് ബ്രാഞ്ചിലാണ് കേരളത്തിലെ ഏറ്റവും പ്രായമേറിയ ബ്രാഞ്ച് സെക്രട്ടറി ചുമതലയേറ്റത്. ഏറ്റവും കൂടുതല്‍കാലം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആള്‍ എന്ന പദവിയും അദ്ദേഹത്തിനാകുംകണക്കെടുത്താന്‍ 33 വര്‍ഷമാണ് അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായി പാര്‍ട്ടിക്ക് സേവനം ചെയ്തത്. പഞ്ചായത്തിലെ ജോലിയില്‍ നിന്ന് വിരമിച്ച 1983ല്‍ ബ്രാഞ്ച്സെക്രട്ടറിയായി. മാറ്റമില്ലാതെ 2005 വരെ തുടര്‍ന്നു. യുവാക്കള്‍ക്ക് അവസരം നല്‍കാനായി മാറി നിന്നു. അക്കാലത്ത് ലോക്കല്‍ കമ്മിറ്റിയംഗമായി. 2010ല്‍ വീണ്ടും ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. സമ്മേളനങ്ങള്‍ പലതു കഴിഞ്ഞു.

കഴിഞ്ഞ ദിവസം 94 വയസൊരു വയസല്ലെന്ന് പറഞ്ഞ് പാര്‍ട്ടി അംഗങ്ങള്‍ വീണ്ടും നാരായണ പിള്ളയെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ ഇടപെടല്‍ കൊണ്ടെന്ന് അദ്ദേഹം പറയുംതൊണ്ണൂറ്റി നാലാം വയസിലും ഇത്ര ഊര്‍ജസ്വലനായ സഖാവാകാന്‍ കഴിയുന്നത് ജീവിതത്തിലെ ചിട്ടകൊണ്ടും കൃഷിക്കുവേണ്ടിയുള്ള അധ്വാനം കൊണ്ടെന്നും അദ്ദേഹം പറയും.

ഒപ്പം കുടുംബത്തിന്‍റെ കരുതലും.സ്ഥാനക്കയറ്റം നിരസിച്ച് 32 വര്‍ഷം ബുധനൂര്‍ പഞ്ചായത്തില്‍ ക്ലര്‍ക്കായി തുടര്‍ന്ന ആളാണ് എന്‍.കെ.നാരായണ പിള്ള. ബ്രാഞ്ച് അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചത് കൊണ്ടാണ് തുടര്‍ച്ചയായ മൂന്നു തവണമാത്രമെന്ന നിബന്ധനയ്ക്കും ഇളവ് നല്‍കിയതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു.